അട്ടിമറി :കൊച്ചിയില്‍ റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്.
കൊച്ചിയില്‍ പച്ചാളം പാലത്തിന് സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല് ക ണ്ടെത്തി കേട്ടോ… റെയില്‍വേ പൊലീ സും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് വ്യക്തം.. റെയില്‍വെ ട്രാക്കിന്റെ നടുഭാഗത്താണ് ആട്ടുകല്ല് വെച്ചിരുന്നത്. അപകടമുണ്ടാ ക്കും വിധം ആരാണ് ആട്ടുകല്ല് കൊണ്ടു വെച്ചതെന്ന് വ്യക്തതയില്ല. ആട്ടുകല്ലിന് അധികം വലിപ്പമില്ലാത്തതിനാല്‍ ട്രെയിൻ ഇതിന് മുകളിലൂടെ കടന്നുപോകുക യായിരുന്നുകൊച്ചുവേളി എക്‌സ്പ്രസിലെ ലോക്കോ പൈലറ്റാണ് ഇത്തരത്തില്‍ പാളത്തില്‍ ആട്ടുകല്ല് കിടക്കുന്ന വിവരം റെയില്‍വേ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് റെയില്‍വേ പൊലീ സും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിക്കുകയായിരുന്നു.. രാത്രിയില്‍ ആരോ പ്രദേശത്തേക്ക് ജീപ്പി ല്‍ വന്നിരുന്നെന്നും റോഡിലൂടെ എന്തോ വലിച്ചുകൊണ്ടുപോകുന്ന ശബ്ദം കേട്ടി രുന്നെന്നും നാട്ടുകാർ പറഞ്ഞു.
റിപ്പോർട്ട് അനീഷ് ചുനക്കര




