May 15, 2026

തിരുവല്ലയിൽ പിറ്റ്ബുൾ നായ വളർത്തൽ: പത്ത് വർഷത്തെ പരിപാലനത്തിൽ യുവാവ് മാതൃക

  • December 5, 2025
  • 0 min read
തിരുവല്ലയിൽ പിറ്റ്ബുൾ നായ വളർത്തൽ: പത്ത് വർഷത്തെ പരിപാലനത്തിൽ യുവാവ് മാതൃക

തിരുവല്ല ∙ പിറ്റ്ബുൾ ഇനം നായകളെ വളർത്തി ശ്രദ്ധ നേടുന്ന യുവാവാണ് പ്രദേശവാസികളുടെ കൗതുകമാകുന്നത്.

കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം പിറ്റ്ബുൾ ഇനത്തിലെ നായകളെ വീട്ടിൽ തന്നെ പരിപാലിച്ചു വരുകയാണ്.വീട്ടിൽ ഏകദേശം പത്ത് നായകളാണ് ഇപ്പോൾ ഉള്ളത്. ഒരു പിറ്റ്ബുൾ നായയ്ക്കു ശരാശരി ₹25,000 വരെ വില വരുമെന്നാണ് യുവാവിന്റെ കണക്കുകൂട്ടൽ. വർഷത്തിൽ ഓരോ നായക്കും അറുമാസ ഇടവേളയിൽ 6 കുഞ്ഞുങ്ങൾ വരെ ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.നായകളുടെ ആരോഗ്യപരിപാലനം മുതൽ ശരിയായ പരിശീലനം വരെ പ്രത്യേകം ശ്രദ്ധ കൊണ്ട് നടത്തുന്നതായും, പിറ്റ്ബുൾ ഇനത്തിന്റെ സ്വഭാവഗുണങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കം ചെയ്യാൻ താനും ശ്രമിക്കുന്നുവെന്നും യുവാവ് പറയുന്നു.

വീഡിയോ: അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *