മലയാറ്റൂരിൽ വീണ്ടും പുലിയിറങ്ങി :പ്രദേശവാസികൾ ഭീതിയിൽ
എറണാകുളം: മലയാറ്റൂർ സെബിയൂർ ഭാഗത്ത് വീണ്ടും പുലിയിറങ്ങിയതോടെ പ്രദേശത്ത് ഭീതി മുറുകുന്നു.ചൊവ്വാഴ്ച രാവിലെയാണ് റോഡിലൂടെ നടന്നു മറയുന്ന പുലിയെ വഴിയാത്രക്കാർ ശ്രദ്ധിച്ചത്.സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പേടിയുണ്ടായിരുന്ന നാട്ടുകാർക്ക് ഇപ്പോൾ പകൽ സമയത്തും പുലി കണ്ടതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്.വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടത് പുലിയാണെന്നും സ്ഥിരീകരിച്ചു.എത്രയും വേഗം കൂട് സ്ഥാപിച്ച് പിടികൂടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.മുമ്പും മലയാറ്റൂരിൽ നാല് തവണ പുലികളെ കൂട് വച്ച് പിടികൂടിയിട്ടുണ്ടെന്ന് നാട്ടുകാർ .




