രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ :കോടതിയിൽ വൻ സുരക്ഷ
ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽബലാത്സംഗക്കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിൽ എം.എൽ.എയെ പ്രത്യേക അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിലെടുത്തു. കുറച്ച് നേരം മുൻപ് അന്വേഷണ ഉദ്യോഗസ്ഥർ രാഹുലിനെ പിടികൂടിയതായി കാസർഗോഡ് കാഞ്ഞങ്ങാട് ഹോസ്ദുർഗ് കോടതിയിൽ അറിയിക്കുകയായിരുന്നു.ഇതോടെ കോടതി സമയം കഴിഞ്ഞിരുന്നെങ്കിലും അടിയന്തര നടപടികൾ കൈക്കൊണ്ടു. കോടതി പരിസരത്ത് ശക്തമായ പൊലീസ് സന്നാഹവും വിന്യസിച്ചു. രാഹുലിനെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.രാഹുലിനെ എത്തിക്കുന്നതിനിടെ ശക്തമായ പ്രതിഷേധം ഉയർത്താൻ ഡിവൈഎഫ്‌ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും കോടതി പരിസരത്ത് എത്തിച്ചേർന്നിരിക്കുകയാണ്.സ്ഥലത്ത് ഇപ്പോഴും സംഘർഷഭരിതമായ സാഹചര്യമാണെന്നാണ് റിപ്പോർട്ട്.

