രണ്ടാം വിവാഹത്തിന് ശേഷവും ആദ്യ വിവാഹത്തിലെ ചിത്രം നീക്കം ചെയ്യാതെ സാമന്ത
നടൻ നാഗ ചൈതന്യയുമായുള്ള വിവാഹമോചനം കഴിഞ്ഞ് നാല് വർഷം പിന്നിടുമ്പോഴാണ് സാമന്തയും സംവിധായകൻ രാജ് നിദിമൊരുവും വിവാഹിതരായത്. ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആഢംബരവും ഒച്ചപ്പാടും ഒന്നും ഇല്ലാതെ വളരെ ലളിതമായി കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ വെച്ചാണ് സാമന്തയുടെ വിവാഹം നടന്നത്. ഇപ്പോഴിതാ വർഷം നാല് പിന്നിട്ടിട്ടും നാഗചൈതന്യയുടെ ഒപ്പമുള്ള ഒരു ഫോട്ടോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്യാതെ വെച്ചിരിക്കുകയാണ് സാമന്ത. അതും വിവാഹ ഫോട്ടോയാണത്.വിവാഹ ശേഷമുള്ള നാഗ ചൈതന്യയുടെ ആദ്യ പിറന്നാളിനാണ് സാമന്ത ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 2017 നവംബർ 23 ന് പങ്കുവെച്ച പോസ്റ്റാണിത്. വിവാഹ ദിവസം നാഗ ചൈതന്യയെ കെട്ടിപിടിച്ച് ഉമ്മ വയ്ക്കുന്ന സാമന്തയുടേതാണ് ഫോട്ടോ. “എൻ്റെ എല്ലാമായവന് ജന്മദിനാശംസകൾ. ഞാൻ ആഗ്രഹിക്കുന്നില്ല, നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം ദൈവം നിങ്ങൾക്ക് നൽകട്ടെ. അതിനായി ഞാൻ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നുണ്ട്. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കുന്നു”, എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.




