December 7, 2025

പ്രശസ്ത ചലച്ചിത്ര നിർമാതാവ് എ.വി.എം ശരവണൻ അന്തരിച്ചു

  • December 4, 2025
  • 1 min read
പ്രശസ്ത ചലച്ചിത്ര നിർമാതാവ് എ.വി.എം ശരവണൻ അന്തരിച്ചു

ചെന്നൈ: എ വി എം പ്രൊഡക്ഷൻസ് ഉടമയും ദക്ഷിണേന്ത്യൻ ചലച്ചിത്രലോകത്തിലെ പ്രധാന നിർമാണശക്തികളിലൊരാളുമായ എ.വി.എം ശരവണൻ (86) അന്തരിച്ചു. 86-ാം ജന്മദിനത്തെത്തുടർന്നുള്ള ദിവസം ചെന്നൈയിലായിരുന്നു അന്ത്യം.ഏഴു ദശാബ്ദങ്ങളിലേറെ നീണ്ട സിനിമാ ജീവിതത്തിൽ എം.ജി.ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽ ഹാസൻ തുടങ്ങി ഇന്ത്യൻ സിനിമയിലെ മഹാനടന്മാരുടെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു. എ വി എം പ്രൊഡക്ഷൻസ് ബാനറിൽ നൂറിലധികം വിജയചിത്രങ്ങൾ നിർമ്മിച്ച ശരവണൻ തമിഴ് ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾ അതുല്യമാണ്.ചലച്ചിത്ര നിർമ്മാണരംഗത്ത് പുതുമകളും ഉയർന്ന നിലവാരവും നിലനിർത്തികൊണ്ട് വളർന്ന എ വി എം സ്റ്റുഡിയോകളുടെ വളർച്ചയ്ക്കും ശരവണൻ നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ നിര്യാണം ഇന്ത്യൻ ചലച്ചിത്രലോകം വലിയൊരു നഷ്ടമായി കണക്കാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *