ഇടുക്കിയില്‍ 10 വയസ്സുകാരനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കണ്ടെത്തി..തോക്കുപാറ ഈട്ടിക്കൽ അനൂപ്, ജോൽസി ദമ്പതികളുടെ മകനായ അഡ്ബിനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു..അടിമാലി വിശ്വ ദീപ്തി പബ്ലിക് സ്കൂളിലെ 5ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആഡ്ബിൻ. ഈ അപ്രതീക്ഷിത മരണം പ്രദേശവാസികളെയും, സ്കൂളിലെ സഹപാഠികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
