രാഹുൽ മാങ്കൂട്ടത്ത് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ
തിരുവനന്തപുരം:ലൈംഗിക ആരോപണ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി നാളെയായി മാറ്റി. തുടർവാദം പൂർത്തിയാക്കിയശേഷമാണ് അപേക്ഷ വിധിനിർണയത്തിനായി നീട്ടിയത്.കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പരിശോധിച്ചതിനുശേഷം മാത്രമേ തീരുമാനം പ്രഖ്യാപിക്കൂ എന്നതാണ് കോടതിയുടെ നിലപാട്.




