പുനലൂരിൽ ട്രൈലെർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
പുനലൂർ: ഇടമൺ-34 പ്രദേശത്ത് കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ട്രെയ്‌ലർ താഴ്ചയിലേക്ക് മറിഞ്ഞ് ഗുരുതരമായ അപകടം. ബസിൽ ഇടിച്ചതോടെ ട്രെയ്‌ലറിന്റെ നിയന്ത്രണം തെറ്റി റോഡിനു താഴേക്ക് വീഴുകയായിരുന്നു .അപകടത്തിൽ ട്രെയ്‌ലർ ഡ്രൈവറിന് പരിക്കേറ്റിട്ടുണ്ട്. പരിക്കുകളോടെ അദ്ദേഹത്തെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്തുനിന്ന് തെങ്കാശിയിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന ബസിലെ യാത്രക്കാർക്ക് വലിയ അപകടം ഒഴിവായത് റോഡിൽ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടിട്ടുണ്ടെങ്കിലും പിന്നീട് നിയന്ത്രണം വീണ്ടെടുത്തു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




