രാഹുലിനെതിരെ വീണ്ടും പരാതി; പീഡനരോപണവുമായി മറ്റൊരു യുവതി
തിരുവനന്തപുരം: ലൈംഗികാരോപണ കേസിൽ ഒളിവിൽ കഴിയുന്ന എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി ഉയർന്നു. മറ്റൊരു യുവതിയാണ് പീഡനാരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
പരാതിയിൽ യുവതി ആരോപിക്കുന്നത്, നഗരത്തിലെ ഒരു ഹോട്ടൽ മുറിയിലേക്ക് രാഹുൽ തനെ കൊണ്ടുപോയ ശേഷം ക്രൂരമായി പീഡിപ്പിച്ചുവെന്നും ശരീരമാകെ മുറിവേൽപ്പിച്ചുവെന്നുമാണ്. സംഭവത്തെക്കുറിച്ചുള്ള മെഡിക്കൽ രേഖകളും ചിത്രങ്ങളും അന്വേഷണ സംഘത്തിന് യുവതി കൈമാറിയതായി വിവരം.
സ്ത്രീയോട് ഭീഷണിപ്പെടുത്തി ബന്ധം തുടരാൻ നിർബന്ധിച്ചുവെന്ന ആരോപണവും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പീഡനത്തിനുശേഷം ചികിത്സ തേടേണ്ടിവന്നുവെന്നും യുവതി പറയുന്നു.
രാഹുൽ നിലവിൽ ആദ്യ കേസിൽ ഒളിവിലാണ്. പുതിയ പരാതിയെത്തുടർന്ന് അന്വേഷണം കൂടുതൽ കടുപ്പിക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. ഹോട്ടലിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നത് വരെ പൊലീസ് ഔദ്യോഗിക പ്രതികരണം പുറത്ത് വിട്ടിട്ടില്ല.




