ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു; യുവതിക്ക് ദാരുണാന്ത്യം
തമിഴ്നാട്: ദിത്വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ പെയ്ത അതി ശക്തമായ മഴയും കാറ്റും തഞ്ചാവൂരിൽ ജീവഹാനിക്ക് കാരണമായി. ആലമൻകുറിച്ചി സ്വദേശിനി രേണുക (20) ആണ് വീട് തകർന്നുവീണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ദുരന്തം സംഭവിച്ചത്.അപകടസമയം രേണുകയുടെ അച്ഛൻ, അമ്മ, സഹോദരി എന്നിവർ വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും അവർ സുരക്ഷിതരായതായി റിപ്പോർട്ട്. കാറ്റിന്റെ ശക്തിയിൽ പഴക്കം ചെന്ന വീട്ടിന്റെ ഒരു ഭാഗം പൊളിഞ്ഞുവീണതാണ് മരണത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.ദിത്വാ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിലെ നിരവധി പ്രദേശങ്ങളിൽ ഇപ്പോഴും അതിശക്തമായ മഴ തുടരുകയാണ്.നാഗപട്ടണം: 30 സെൻ്റിമീറ്റർ മഴ രേഖപ്പെടുത്തി.പുതുച്ചേരി: വ്യാപകമായ ശക്തമായ മഴ തുടരുന്നുവെന്ന് റിപ്പോർട്ട്.പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിനായി 10 അധിക NDRF യൂണിറ്റുകൾ തമിഴ്നാട്ടിൽ വിന്യസിച്ചിരിക്കുകയാണ്. ഉച്ചവരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.




