കാർ ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം
എറണാകുളം: മൂവാറ്റുപുഴ കല്ലൂർകാട് കാവുപടിയിൽ ഇന്ന്ഉച്ചയോടെ ഉണ്ടായ വാഹനാപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക്ദാ രുണാന്ത്യം
അമിതവേഗത്തിൽ എത്തിയ കാർ മുൻപിലൂടെ പോയിരുന്ന ഓട്ടോറിക്ഷയെ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ അപ്രതീക്ഷിത ശക്തിയിൽ ഓട്ടോ റോഡിനരികിലെ പൈനാപ്പിൾ തോട്ടത്തിലേക്ക് തെറിച്ചു വീണു.
ഓട്ടോ ഓടിച്ച കല്ലൂർക്കാട് കോച്ചേരികുട്ടിയിൽ അനിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ കാറോടിച്ചിരുന്ന വ്യക്തിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യാ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
പോലീസ് തുടർനടപടികൾ ആരംഭിച്ചു.
