മകനെ പോലെ കണ്ട യുവാവിനെ ചേർത്ത് മോശം കമന്റുകൾ:സർക്കാർ ഉദ്യോഗസ്ഥയും സഹപ്രവർത്തകനും ജീവനൊടുക്കി
ഭോപ്പാൽ: മധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ തന്റെ സഹപ്രവർത്തകരുടെ പരിഹാസം സഹിക്കാൻ കഴിയാതെ 2 സർക്കാർ ഉദ്യോഗസ്ഥർ ജീവനൊടുക്കി. ജലവിതരണ വകുപ്പിലെ ക്ലർക്കായ 48കാരി രജനി ദുൻദേലേ, 29 കാരന്‍ മിഥുൻ എന്നിവരാണ് കിണറ്റിൽ ചാടി ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രിയായിട്ടും വീട്ടില്‍ തിരികെ എത്താത്തതിനെ തുടർന്ന് പൊലീസ് ഇരുവരെയും അന്വേഷിച്ച് വരികയായിരുന്നു..മിഥുൻ്റെ ഫോൺ ലൊക്കേഷൻ ഉപയോഗിച്ചാണ് പൊലീസ് സംഭ സ്ഥലത്ത് എത്തിയത്. 2 ജോഡി സ്ലിപ്പറുകൾ, മൊബൈൽ ഫോൺ, മോട്ടോർ സൈക്കിൾ എന്നിവ ഒരു വയലിന് സമീപത്ത് നിന്നും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ കണ്ടെത്തിയത്..മരിച്ച രജനിയുടെ വീട്ടിൽ നിന്ന് കുറിപ്പ് പൊലീസ് കണ്ടെത്തി. വിധവയായ രജനിക്ക് ഒരു മകനും 2 പെൺ മക്കളുമാണ് ഉള്ളത്. മിഥുനെ സ്വന്തം മകനെ പോലെയാണ് ഞാന്‍ കണ്ടത്. എന്നാൽ ഓഫീസിലെ ചിലർ ഞങ്ങളെ പറ്റി അനാവശ്യങ്ങൾ പറഞ്ഞ് പരത്തിയതിനാൽ ജീവൻ അവസാനിപ്പിക്കുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്…
