കുളിമുറിയിലെ ഗ്യാസ് ഗീസർ നിന്നുള്ള വാതകം ശ്വസിച്ചു: യുവ ഉദ്യോഗസ്ഥ മരിച്ച നിലയില്‍
ഗുജറാത്ത്: 26 കാരിയായ ബിഎൽഒ മരിച്ച നിലയിൽ കണ്ടെത്തി. സൂറത്ത് മുനിസിപ്പൽ കോർപറേഷൻ ടെക്നിക്കൽ അസിസ്റ്റന്റായ ഡിങ്കൽ ഷിംഗോടാവാലെ ആണ് കുളിമുറിയിൽ മരിച്ചത്. കുളിമുറിയിൽ അബോധ അവസ്ഥയിൽ കിടന്നിരുന്ന ഡിങ്കലിനെ കുടുംബാംഗങ്ങൾ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു..ഓൾപാഡ് താലൂക്കിൽ കുടുംബന് ഒട്ടം താമസിച്ചിരുന്ന ഡിങ്കൽ, സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ്റെ വരാച്ച സോണിൽ ടെക്നിക്കൽ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച് വരിക ആയിരുന്നു..കുളിമുറിക്ക് ഉള്ളിൽ ഗ്യാസ് ഗീസർ ഉണ്ടായിരു എന്നും ഇതിൽ നിന്നുള്ള വാതകം ശ്വസിച്ച് ശ്വാസം മുട്ടിയാകാം യുവ ഉദ്യോഗസ്ഥ മരിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം..




