March 23, 2026

രാഹുൽ മാങ്കട്ടത്തിനെതിരെ ലൈംഗിക പീഡനപരാതി; ഉടൻ അറസ്റ്റ് വേണമെന്ന് കെ. സുരേന്ദ്രൻ

  • November 27, 2025
  • 1 min read
രാഹുൽ മാങ്കട്ടത്തിനെതിരെ ലൈംഗിക പീഡനപരാതി; ഉടൻ അറസ്റ്റ് വേണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂ ട്ടത്തിനെതിരെ യുവതിയുടെ ലൈംഗിക പീഡനപരാതിയിൽ ശക്തമായ പ്രതികരണവുമായി മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പരാതിയുടെ സ്വഭാവം “അത്യന്തം ഗൗരവമുള്ളത്” ആണെന്നും രാഹുളിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാഹുളിനെ രാജിവെപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. “പരാതി നൽകാൻ മടിച്ച നിരവധി പേർക്ക് ഉള്ള കഥകൾ ആഭ്യന്തര വകുപ്പിന് അറിയാം. അവരുടെ മൊഴികളും അന്വേഷിക്കണം,” എന്നും അദ്ദേഹം പറഞ്ഞു.രാഹുലിനെതിരെ പല പരാതികളും Opposition Leader വിഡി സതീശന്റെ മുമ്പിൽ എത്തിയിട്ടുണ്ടെന്ന ആരോപണവും സുരേന്ദ്രൻ ഉന്നയിച്ചു. “ഒരു നിമിഷം പോലും നിയമസഭാ അംഗത്വം തുടരാൻ അർഹതയില്ല. മുഖ്യമന്ത്രി അടിയന്തരമായി നടപടിയെടുക്കണം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയോ എന്നല്ല കാര്യമായത്; രാഹുൽ രാജിവെക്കണം. ഇങ്ങനെ ഒരാളെ മുന്നിൽ വെച്ചാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതോ? നേത്യത്വത്തിന് അന്തസുണ്ടെങ്കിൽ രാജിവെപ്പിക്കണം,” എന്നുമായിരുന്നു സുരേന്ദ്രന്റെ വിമർശനം.—

Leave a Reply

Your email address will not be published. Required fields are marked *