May 15, 2026

പത്തനംതിട്ട തൂമ്പാക്കുളത്ത് മറിഞ്ഞ ഓട്ടോറിക്ഷയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ രണ്ടായി:വണ്ടിയിൽ ഉണ്ടായിരുന്നത് ആറ് കുട്ടികൾ

  • November 26, 2025
  • 0 min read
പത്തനംതിട്ട തൂമ്പാക്കുളത്ത് മറിഞ്ഞ ഓട്ടോറിക്ഷയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ രണ്ടായി:വണ്ടിയിൽ ഉണ്ടായിരുന്നത് ആറ് കുട്ടികൾ

പത്തനംതിട്ട തൂമ്പാക്കുളം ഇന്ന് കരളു ചുരുട്ടുന്ന ദൃശ്യങ്ങൾക്ക് സാക്ഷിയായി. സ്കൂൾ കുട്ടികളെ കൊണ്ടുപോയ ഓട്ടോറിക്ഷ പാമ്പിനെ കണ്ട് ഡ്രൈവർ വെട്ടിച്ചപ്പോഴുണ്ടായ അപകടത്തിൽ കാണാതായിരുന്ന നാല് വയസുകാരൻ യദുകൃഷ്ണന്റെ മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി.ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ ആദിലക്ഷ്മി (7)യുടെ മരണം സ്ഥിരീകരിച്ചിരുന്നു.കരുമാന്തോട് ശ്രീനാരായണ സ്കൂളിലെ ആറ് കുട്ടികളാണ് ഉണ്ടായിരുന്നത്. പാമ്പിനെ കണ്ട് ഡ്രൈവർ നിയന്ത്രണം വിട്ടതോടെ ഓട്ടോ മറിഞ്ഞു കുട്ടികൾ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.ഫയർഫോഴ്‌സും രക്ഷാസന്നദ്ധ പ്രവർത്തകരും ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് യദുകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.ആദ്യത്തെ ദിവസംപോലെതന്നെ കുട്ടികളുടെ സുരക്ഷയോടുള്ള അനീതിയും ഗ്രാമീണ റോഡുകളുടെ അപകടസാധ്യതയും വീണ്ടും ചർച്ചയാകുന്ന സംഭവം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *