February 5, 2026

എട്ട് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ചുവിൽപ്പന

  • November 25, 2025
  • 0 min read
എട്ട് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ചുവിൽപ്പന

പെരുമ്പാവൂർ: എട്ട് കിലോ കഞ്ചാവുമായി രണ്ടു പേരെ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. വെസ്റ്റ് ബംഗാളിലെ മൂർഷിദാബാദ് സ്വദേശികളായ സമീൻ ഷെയക്ക് (28), മമൻ ഷെയക്ക് (24) എന്നിവരാണ് പോലീസ് വലയിലെത്തിയത്.ജില്ലാ പോലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഒക്കൽ നമ്പിള്ളി ജംഗ്ഷനിലുള്ള മൂന്ന് നില കെട്ടിടത്തിലെ ഒരു മുറിയിലാണ് ഇരുവരെയും പിടികൂടിയത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം ചൊവ്വാഴ്ച ഉച്ചയ്ക്ക് ആലുവയിൽ എത്തിയ പ്രതികൾ പിന്നീട് ഒക്കലിലെ റൂമിലെത്തി കഞ്ചാവ് കൈമാറ്റത്തിനായി കാത്തുനിൽക്കുന്നതിനിടെയാണ് പോലീസ് മിന്നൽവേഗത്തിൽ എത്തിയത്.ഒഡീഷയിൽ നിന്ന് കിലോയ്ക്ക് ഏകദേശം ₹3000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവിനെ കേരളത്തിൽ ₹30000 രൂപയ്ക്ക് വിറ്റ് ലാഭം നേടി മടങ്ങുന്ന രീതിയിലായിരുന്നു ഇവരുടെ പ്രവർത്തനം. ഇതേ ശൃംഖലയുടെ ഭാഗമായാണ് ഇവർ പെരുമ്പാവൂരിൽ എത്തിയതെന്നും പോലീസ് അറിയിച്ചു.അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടവർപെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്എസ്.ഐമാർ: പി.എം. റാസിഖ്, ജോസി എം. ജോൺസൺ, വിനിൽ ബാബു, വിഷ്ണുഎ.എസ്.ഐ: പി.എ. അബ്ദുൽ മനാഫ്സീനിയർ സി.പി.ഒമാർ: ടി.എ. അഫ്സൽ, രജിത്ത് രാജൻ, ബെന്നി ഐസക്, എം.കെ. നിഷാദ്, സിബിൻ സണ്ണി, കെ.ആർ. ധനേഷ്സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *