March 23, 2026

ലൈംഗിക ആരോപണങ്ങൾക്കിടെ രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണച്ച് സുധാകരന്‍; “കോൺഗ്രസ് അവനെ അവിശ്വസിക്കുന്നില്ല”

  • November 25, 2025
  • 1 min read
ലൈംഗിക ആരോപണങ്ങൾക്കിടെ രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണച്ച് സുധാകരന്‍; “കോൺഗ്രസ് അവനെ അവിശ്വസിക്കുന്നില്ല”

പാലക്കാട്: ലൈംഗിക ആരോപണങ്ങൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിനെ തുറന്നുപിന്തുണച്ച് മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. രാഹുൽ കോൺഗ്രസിൽ സജീവമായി തുടരണമെന്നും, പാർട്ടിക്ക് അദ്ദേഹത്തെക്കുറിച്ച് അവിശ്വാസമില്ലെന്നും സുധാകരൻ വ്യക്തമാക്കി.“ഞാൻ ആ വിഷയത്തെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. കോൺഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ല. അവനൊപ്പം വേദി പങ്കിടാൻ എനിക്ക് മടിയില്ല,” – സുദാകരൻ പറഞ്ഞു.പുതിയ ശബ്ദരേഖ (audio clip) താൻ കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരായ ആരോപണങ്ങൾ സിപിഎം, ബിജെപി എന്നിവർ ചേർന്ന് നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണെന്നും സുധാകരൻ ആരോപിച്ചു.“തീർത്തും നിരപരാധിയാണ്. അന്വേഷിച്ചിട്ടുണ്ട്. അന്വേഷിച്ചത് രണ്ട് ചീത്ത പറയാൻ വേണ്ടിയാണ്. പക്ഷെ മറുപടികൾ എല്ലാം കേട്ടപ്പോൾ എനിക്ക് തോന്നി — I was wrong,” – അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *