ആലുവ പുഴയിൽ കണ്ണൂർ സ്വദേശിയുടെ ജഡം കണ്ടെത്തി
ആലുവ: ആലുവ പുഴയിൽ യുവാവിന്റെ ജഡം കണ്ടെത്തിയ സംഭവത്തിൽ പ്രദേശവാസികൾക്കിടയിൽ ആശങ്ക പടരുന്നു. മരണപ്പെട്ടത് കണ്ണൂർ സ്വദേശിയായ സിദ്ധാർത്ഥ് (27) ആണ്.തുരുത്ത് ഭാഗത്ത് ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും, പോലീസ്-ഫയർഫോഴ്സ് ടീമുകൾ ചേർന്ന് മൃതദേഹം കരയ്ക്കടുപ്പിക്കുകയും ചെയ്തു.ശരീരം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമായിരിക്കൂ എന്ന് പോലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുന്നു
