എറണാകുളത്ത് ബണ്ടി ചോർ; തൃശൂരിലെ കവർച്ചാ കേസ് സംബന്ധിച്ച് അഭിഭാഷകനെ കാണാനെത്തിയതെന്നു റെയിൽവേ പൊലീസ്
എറണാകുളം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തി പിടിയിലായത്, തൃശൂരിലെ കവർച്ചാ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെത്തിയതാണെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി.കേസ് അനുബന്ധമായി തന്നെ നിന്ന് പിടിച്ചെടുത്ത രണ്ട് ബാഗുകൾ, ₹76,000 പണം, മൊബൈൽ ഫോൺ എന്നിവ തിരികെ നൽകണമെന്ന് ബണ്ടി ചോർ ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. ആവശ്യമായ നടപടികൾക്ക് ശേഷം ബണ്ടി ചോറിനെ ഉടൻ വിട്ടയക്കുമെന്നും റെയിൽവേ പൊലീസ് പറഞ്ഞു.നിരവധി കവർച്ചാ കേസുകളിൽ പ്രതിയായിട്ടുള്ള ബണ്ടി ചോറിന്റെ പേരിൽ നിലവിൽ പിടികിട്ടാ പുള്ളിയായി ഒന്നും രേഖകളില്ലെന്ന സ്ഥിരീകരണവും ലഭിച്ചു.വലിയ വീടുകളെയാണ് ലക്ഷ്യമിട്ട് മോഷണം നടത്താറുള്ളത് ബണ്ടി ചോർ. 2013 ജനുവരിയിൽ തിരുവനന്തപുരം മരപ്പാലയിൽ ഒരു വീട്ടിൽ മോഷണം നടത്തിയ കേസിൽ ബണ്ടി ചോർ കേരള പൊലീസ് പിടികൂടിയിരുന്നു. പത്തു വർഷത്തോളം ശിക്ഷ അനുഭവിച്ച ശേഷം ആണ് ഇയാൾ പുറത്തിറങ്ങിയത്.
