February 5, 2026

മൂവാറ്റുപുഴയിൽ കവർച്ചാശ്രമം: മൂന്ന് തൊഴിലാളികൾ അറസ്റ്റിൽ

  • November 23, 2025
  • 0 min read
മൂവാറ്റുപുഴയിൽ കവർച്ചാശ്രമം: മൂന്ന് തൊഴിലാളികൾ അറസ്റ്റിൽ

മൂവാറ്റുപുഴ: കവർച്ചയ്ക്ക് ശ്രമിച്ച മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മുർശിദാബാദ് സ്വദേശികളായ അർജൻ ഷേക്ക് (23), അസ്റഫുൾ അലാം (28), രജിബ് ഷേക്ക് (37) എന്നിവരെയാണ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.നിർമ്മല കോളേജ് പ്രദേശത്ത് കെ.എം.പി. സോമിൽ സമീപമുള്ള സ്ക്രാപ്പ് കടയുടെ പിൻവശത്തെ ഷീറ്റ് പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്താൻ പ്രതികൾ ശ്രമിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട കടയുടമയെ കമ്പി വടി ഉപയോഗിച്ച് പ്രതികൾ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയുമുണ്ടായി.പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് സ്ഥലത്തുവെച്ചുതന്നെ പിടികൂടുകയായിരുന്നു.അന്വേഷണ സംഘം:എസ്‌ഐമാരായ പി.ബി സത്യൻ, വി.സി സജി, ജിബി യോഹന്നാൻ, എ.എസ്.ഐ പി.എസ് സലിം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജോബി പി. ചാക്കോ, രഞ്ജിത് രാജൻ, സിജോ തങ്കപ്പൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *