ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാവിരുദ്ധം; സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാം: സുപ്രീം കോടതി
ന്യൂഡൽഹി:സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ കരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഗവർണർമാർക്ക് ബില്ലുകൾ അനാവശ്യമായി നീട്ടിവയ്ക്കാനോ തള്ളിക്കളയാനോ കഴിയില്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.അനുച്ഛേദം 200 പ്രകാരം ഗവർണർക്ക് വിവേചനാധികാരം ഇല്ലെന്നും മണി ബിൽ അല്ലെങ്കിൽ മറ്റു ബില്ലുകൾ ആവശ്യമായ വിശദീകരണങ്ങളോടെ നിയമസഭയിലേക്ക് തിരിച്ചയയ്ക്കുക എന്നത് ഒരു ഭരണഘടനാ ബാധ്യത ആണെന്നും കോടതി നിരീക്ഷിച്ചു.ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ബില്ലുകളുടെ അംഗീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി നൽകിയ റഫറൻസിന് മറുപടി നൽകുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഈ തീവ്രമായ പരാമർശം.കോടതി വ്യക്തമായി അറിയിച്ചു:സംസ്ഥാനങ്ങൾക്കും അവരുടെ ഭരണഘടനാ അധികാരങ്ങൾ സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കാനുള്ള അവകാശം ഉണ്ട്.ഗവർണർ മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കണം എന്നത് ഭരണഘടനയുടെ അടിസ്ഥാന സിദ്ധാന്തം ആണ്.ബില്ലുകൾ തടഞ്ഞുവച്ചാൽ അത് നിയമനിർമ്മാണ പ്രക്രിയയെ അനാവശ്യമായി വീഴ്ചവരുത്തും.ഈ നിരീക്ഷണം രാജ്യത്തെ പല സംസ്ഥാനങ്ങളിൽ ഗവർണറും സംസ്ഥാന സർക്കാരുകളും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങളെ ബാധിക്കുന്ന തരത്തിൽ സുപ്രധാനമാണ്




