കൊച്ചിയിൽ പ്രണയം നടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ 15കാരിയായ മകളെ പീഡിപ്പിച്ചു; നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കൊച്ചി: പ്രണയം നടിച്ച് പതിനഞ്ചുകാരിയായ പെൺകുട്ടിയെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ നേവി ഉദ്യോഗസ്ഥനെ ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി അമിത്തി (28) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി നേവൽ ബേസിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് ഇയാൾ.പീഡനം മുണ്ടംവേലിയിലെ അമിത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു. കൊച്ചിയിൽ ജോലി ചെയ്യുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളാണ് ഇരയായ പെൺകുട്ടി. പ്രണയത്തിന്റെ പേരിൽ വിശ്വാസം നേടി, വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് അമിത് പീഡനത്തിലേർപ്പെട്ടതെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നു.സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കി. അമിത്ത് എങ്ങനെയാണ് പെൺകുട്ടിയുമായി സൗഹൃദത്തിലായത്, സംഭവത്തിന്റെ സാഹചര്യങ്ങൾ എന്തൊക്കെയാണെന്നതടക്കം വിശദമായി പരിശോധിച്ചു വരികയാണ്. അറസ്റ്റിലായ അമിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.സംഭവത്തെ ഗൗരവത്തോടെ കാണുന്നതായി നേവൽ സേന അറിയിച്ചു. അന്വേഷണസംഘം മുഴുവൻ സഹകരിക്കുമെന്നും അധികൃതർ അറിയിച്ചു.
