പ്രേമം പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ വായോധികയെ യുവാക്കൾ രക്ഷിച്ചു
എറണാകുളം :ആലുവ ഉളിയന്നൂരിലെ പ്രേമം സിനിമയിലൂടെ പ്രശസ്തമായ പ്രേമം പാലത്തിൽ ഇന്ന് (18-11-2025) രാവിലെ 9 മണിയോടെയാണ് 70 വയസ്സുള്ള വായോധിക പെരിയാറിലേക്ക് ചാടിയത്. ചാടാൻ കാരണം വ്യക്തമായിട്ടില്ല.സംഭവസമയത്ത് സമീപത്ത് ഉണ്ടായിരുന്ന പ്രദേശവാസികളായ മജീദ്, സാദിഖ് എന്നിവർ കൃത്യസമയത്ത് തന്നെ വെള്ളത്തിലേക്ക് ചാടി വൃദ്ധയെ രക്ഷപ്പെടുത്തി.തുടർന്ന് ആശുപത്രിയിലെത്തിച്ച വൃദ്ധ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
