February 5, 2026

നടുറോഡിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം; ബംഗാളിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

  • November 18, 2025
  • 0 min read
നടുറോഡിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം; ബംഗാളിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

എറണാകുളം: പറവൂർ മാല്യങ്കര പാലത്തിന്മുകളിൽ 13 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബംഗാളി സ്വദേശിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി.പശ്ചിമ ബംഗാൾ സ്വദേശി സമീർ ഹാൽദറിനെ (30) ആണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്.നടന്നു വരികയായിരുന്നു വിദ്യാർത്ഥിനി. ഈ സമയത്താണ് ഇയാൾ മുന്നിൽ നിന്ന് കടന്ന് പിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന കുട്ടികൾ ബഹളം വെച്ചതോടെ സ്ഥലത്ത് എത്തിച്ചേർന്ന നാട്ടുകാർ ഇയാളെ പിന്തുടർന്നു പിടികൂടുകയായിരുന്നു.പറവൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *