കൊച്ചിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തി
എറണാകുളം | അങ്കമാലി കറുകുറ്റിയിൽ നാടിനെ നടുക്കിയ കൊലപാതകം. ഇന്ന് ഉച്ചയോടെ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.അങ്കമാലി ചീനിയിൽ ആന്റണി–റൂത്ത് ദമ്പതികളുടെ മകൾ ഡൽന മരിയം സാറയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്ന കുഞ്ഞിന്റെ അമ്മുമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.പ്രാഥമിക അന്വേഷണം പ്രകാരം കുടുംബാന്തര സംഘർഷം കാരണമാകാമെന്നാണു സൂചന. സംഭവസ്ഥലത്ത് പോലീസ് സംഘം എത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സ്ഥലം: അങ്കമാലി, എറണാകുളം തീയതി: നവംബർ 5, 2025




