പായസം വാങ്ങി വരുമ്പോൾ 10 വയസ്സുകാരൻ കിണറ്റിൽ വീണ് ദാരണന്ത്യം
കാസർഗോഡ് പുത്തൂർ തേവലപ്പുറത്ത് ദാരുണ സംഭവം. പവിത്രേശ്വരം സ്കൂളിലെ 10 വയസ്സുകാരനായ നിരഞ്ജൻ (കരുവായം) പൊട്ട കിണറ്റിൽ വീണ് മരണപ്പെട്ടു.വൈകുന്നേരം തേവലപ്പുറം ക്ഷേത്രത്തിന് സമീപമുള്ള കാവിൽ നിന്ന് പായസം വാങ്ങി വീട്ടിലേക്ക് മടങ്ങുംവഴിയിലായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള പൊട്ട കിണറ്റിൽ അബദ്ധത്തിൽ വീണതാണ് ദുരന്തത്തിന് കാരണം.ഉടൻ തന്നെ കുട്ടിയെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഗ്രാമത്തിൽ അന്തരീക്ഷം കനത്ത ദുഃഖത്തിലാണ്.




