കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: പ്രതികളെ വെടിവെച്ച് കീഴ്പ്പെടുത്തി തമിഴ്‌നാട് പൊലീസ്
കോയമ്പത്തൂര്‍: 19 കാരിയായ എംബിഎ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പ്രതികളെ തമിഴ്‌നാട് പൊലീസ് വെടിവെച്ച് കീഴ്പ്പെടുത്തി. പ്രതികളായ തവാസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവരാണ് പിടിയിലായത്.പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് കാലില്‍ വെടിവെച്ചാണ് പിടികൂടിയത്. തുടര്‍ന്ന് പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി 19 കാരിയായ യുവതിയും ആണ്‍സുഹൃത്തും കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപമുള്ള വൃന്ദാവന്‍ നഗറിലൂടെ കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. ബൈക്കില്‍ എത്തിയ മൂന്ന് പേരാണ് ആണ്‍സുഹൃത്തിനെ മര്‍ദിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. പിന്നീട് പെണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടര്‍ന്നാണ് പൊലീസ് വേഗത്തില്‍ അന്വേഷണം ആരംഭിച്ചത്. പ്രതികളെ വെടിവെച്ച് കീഴ്പ്പെടുത്തിയ തമിഴ്‌നാട് പൊലീസിന്റെ നടപടി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചയാകുകയാണ്.
ചോദ്യമുയരുന്നു:കേരളത്തില്‍ ഇതുപോലൊരു സംഭവം നടന്നിരുന്നെങ്കില്‍ പ്രതികള്‍ക്ക് ഇത്രയും വേഗത്തില്‍ നീതി ലഭ്യമാകുമായിരുന്നോ? തമിഴ്‌നാട് പോലീസിന്റെ കര്‍ശനനടപടി സാമൂഹിക മാധ്യമങ്ങളില്‍ “നിയമം പ്രതികള്‍ക്കല്ല, ഇരകള്‍ക്കായി” എന്ന ചര്‍ച്ചകള്‍ക്കു വഴിതെളിച്ചിരിക്കുകയാണ്.




