ചാവക്കാട് ബൈക്ക് അപകടം: 21കാരന് ദാരുണാന്ത്യം
ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെള്ളാങ്ങല്ലൂർ അമരിപ്പാടം നിസ്കാരപ്പള്ളിക്ക് സമീപം തൈപറമ്പിൽ വീട്ടിൽ നാസറിന്റെ മകൻ റിസാൽ (21) ആണ് മരിച്ചത്.അപകടം ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ബീച്ച് റോഡിലെ മാളൂട്ടിവളവിൽ വച്ചാണ് സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന തളിക്കുളം സ്വദേശി പണിക്കവീട്ടിൽ ഷാഹിദിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഷാഹിദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടം നടന്നയുടനെ ഇരുവരേയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും റിസാലിന്റെ ജീവൻ രക്ഷിക്കാനായില്ല. ഖബറടക്കം ഉച്ചതിരിഞ്ഞ് ബ്രാലം മഹല്ല് ഖബർസ്ഥാനിൽ നടക്കും.




