ലഹരിവിമുക്ത കേന്ദ്രത്തിൽ അന്തേവാസിയുടെ ദാരുണാന്ത്യം
അഗളി: ഷോളയൂർ നല്ലശിങ്കയിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയ അന്തേവാസി കഴുത്തിൽ മുറിവേൽപ്പിച്ച് ആത്മഹത്യ ചെയ്തു. കണ്ണൂർ കേളകം അടയ്ക്കാത്തോട് ശാന്തിഗിരിയിലെ മഞ്ഞത്താനത്ത് അനീഷ് (37) ആണ് മരിച്ചത്.കണ്ണൂർ സ്വദേശിയായ അനീഷ് സഹയാത്രികനൊപ്പം ഇന്നലെ രാവിലെയാണ് സെന്ററിലെത്തിയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ടിവി കാണുന്നതിനിടെ അടുക്കളയിലേക്കു പോയ അനീഷ് കറിക്കത്തി എടുത്ത് കഴുത്തിൽ മുറിവേൽപ്പിച്ചു. പാചകക്കാരൻ അടുക്കളയിൽ എത്തുമ്പോൾ അനീഷ് പുറത്തേക്ക് ഓടി പറമ്പിൽ കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അഗളി പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.മൃതനായ അനീഷ് ഓട്ടോഡ്രൈവറായിരുന്നു. ആനന്ദന്റെയും സരസമ്മയുടെയും മകനാണ്. സഹോദരങ്ങൾ ആഷ്‌ലി, അർച്ചന.




