ട്രെയിനിൽ പെൺകുട്ടികൾക്ക് സുരക്ഷിതത്വമില്ലേ?യാത്രകൾ ഭയമായി മാറുന്നു :സുരക്ഷാ സംവിധാനങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു
രാജ്യത്ത് പെൺകുട്ടികൾക്കായുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വീണ്ടും ചർച്ചയുയരുന്നത് ട്രെയിൻ യാത്രകളിലൂടെയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളും അസഭ്യ പെരുമാറ്റങ്ങളുമാണ് പ്രശ്നം വീണ്ടും ഗൗരവത്തിൽ എത്തിച്ചത്.പുലർച്ചെയോ രാത്രിയോ — ഏതു സമയത്തും പെൺകുട്ടികൾ ഒറ്റയ്ക്കായി ട്രെയിനിൽ യാത്ര ചെയ്യുന്നത് ഇപ്പോൾ പലർക്കും ഭയാനകമായ അനുഭവമായി മാറുകയാണ്. ചില ട്രെയിനുകളിൽ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം പരിമിതമാണെന്നും നിരവധി സ്റ്റേഷനുകളിൽ സിസിടിവി സംവിധാനങ്ങൾ പ്രവർത്തനരഹിതമാണെന്നും യാത്രക്കാർ പറയുന്നു.യാത്രയ്ക്കിടെ പെൺകുട്ടികൾ നേരിടുന്ന അപമാനകരമായ സംഭവങ്ങൾ പലപ്പോഴും പരാതി നൽകാതെ പോകുന്നു. “പരാതി കൊടുത്താലും നടപടിയില്ല” എന്ന അവസ്ഥയാണ് അവരെ പിന്നോട്ടടിക്കുന്നത്.റെയിൽവേ പൊലീസ് അറിയിച്ചു — സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ “മെർയാദ” പോലുള്ള പ്രത്യേക പട്രോളിംഗ് സംവിധാനങ്ങൾ ശക്തമാക്കുന്നുവെന്ന്. എങ്കിലും സംഭവങ്ങളുടെ നിരക്ക് കുറഞ്ഞിട്ടില്ല.യാത്രകളുടെ സ്വാതന്ത്ര്യം ഭയമായി മാറുന്ന ഈ സാഹചര്യത്തിൽ, സമൂഹത്തിന്റെ മനോഭാവമാണ് പ്രധാനമായും മാറ്റേണ്ടത് എന്ന് സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെടുന്നു. “ഓരോ സ്ത്രീക്കും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സ്വാതന്ത്ര്യവും സുരക്ഷിതത്വവും അനുഭവിക്കാനായിരിക്കണം” എന്നതാണ് അവരുടെ ആവശ്യവും. എനിക്കും ഒരു മകളുണ്ട് അവളും അവളും ട്രെയിനിൽ യാത്ര ചെയ്യുന്നതാണ്..ഇത്തരം സംഭവങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ട്രെയിൻ യാത്ര തന്നെ ഭയപ്പെടുത്തുന്നു.
റിപ്പോർട്ട്.ജലജ ജയേഷ്


