കോഴിക്കോട് സിമന്റ് ലോറി മറിഞ്ഞ് അപകടം :വീടിന് കനത്ത നാശനഷ്ടം
കോഴിക്കോട് ഫറോക്ക്ഫറോക്കിൽ റോഡ് ഇടിഞ്ഞതിനെ തുടർന്ന് പാർക്ക് ചെയ്തിരുന്ന സിമന്റ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് ഭയാനകമായ അപകടം. ഫറോക്ക് നഗരസഭ ചെയർമാൻ എം. സി. അബ്ദുൽ റസാഖിന്റെ വീടിനാണ് ലോറി മറിഞ്ഞത്. വീടിന്റെ മേൽക്കൂര പൂർണ്ണമായി തകർന്ന അവസ്ഥയിലാണ്.ലോറി തലകീഴായി വീടിന് മുകളിലേക്ക് മറിഞ്ഞപ്പോൾ വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കും ലോറിക്കടിയിൽ പെട്ടു നശിച്ചു. വീടിനുള്ളിൽ ആർക്കും ആ സമയത്ത് ഉണ്ടായിരുന്നില്ല എന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്.ഡ്രൈവർക്കു ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായത്.അനധികൃതമായി വാഹനം പാർക്ക് ചെയ്തതും റോഡിന്റെ അസ്ഥിരാവസ്ഥയും അപകടത്തിന് കാരണമായെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ദൃശ്യങ്ങൾ: വീടിന്റെ ഭാഗം പൂർണ്ണമായി തകർന്ന നിലയും, ലോറി മേൽക്കൂരയിൽ തറഞ്ഞുനിൽക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
