May 15, 2026

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു:കൊല്ലത്ത് യുവാവിന് ദാരുണാന്ത്യം

  • November 3, 2025
  • 0 min read
ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു:കൊല്ലത്ത്  യുവാവിന് ദാരുണാന്ത്യം

കൊല്ലം :കൊല്ലത്ത് ദേശീയപാതയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ലോഡുമായി പോയ ടോറസ് ലോറിയും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുഇന്ന് വൈകിട്ടോടെ പുനലൂർ പ്ലാച്ചേരി ഭാഗത്തായിരുന്നു അപകടമുണ്ടായത്. ലോറിക്ക് അടിയില്‍ കുടുങ്ങിയ സ്കൂട്ടർ യാത്രികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സ്കൂട്ടര്‍ ലോറിക്കുള്ളിലേക്ക് ഇടിച്ചുകയറി നിലയിലാണ്. സ്കൂട്ടറില്‍ നിന്ന് വീണ യുവാവ് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. യുവാവിന്‍റെ ശരീരത്തിലൂടെ പിൻഭാഗത്തെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *