വർക്കല ട്രെയിൻ ദുരന്തം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യുവതിയെ തെള്ളിയിട്ടു; ഗുരുതരാവസ്ഥയിൽ:പ്രതി പിടിയിൽ
വർക്കല: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യുവതിയെ തെള്ളിയിട്ട സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. വർക്കല റെയിൽവേ സ്റ്റേഷന്റെ പരിസരത്താണ് സംഭവം നടന്നത്.പരിക്കേറ്റ യുവതിയെ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിനുള്ളിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.സംഭവസ്ഥലത്ത് റെയിൽവേ പോലീസ് പരിശോധന നടത്തി. പ്രതി പിടിയിൽ




