March 23, 2026

ഭർത്താവിന്റെ വൃക്ക നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ച ആലിഷ വിടവാങ്ങി

  • November 2, 2025
  • 1 min read
ഭർത്താവിന്റെ വൃക്ക നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ച ആലിഷ വിടവാങ്ങി

പത്തനാപുരം: രണ്ട് വൃക്കകളും തകരാറിലായ ആലിഷയ്ക്ക് ജീവൻ തിരികെ നൽകാൻ തന്റെ ഭർത്താവാണ് വൃക്ക ദാനം ചെയ്തത്. നാട്ടുകാർ അകമഴിഞ്ഞു സഹകരിച്ച് ശസ്ത്രക്രിയയ്ക്കാവശ്യമായ പണവും സമാഹരിച്ചു.ഓഗസ്റ്റ് 22-ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. തുടർ ചികിത്സയ്ക്കും നാട്ടുകാർ കൈകോർത്ത് സഹായിച്ചു. എങ്കിലും എല്ലാവരുടെയും പ്രതീക്ഷകൾ തകർത്തുകൊണ്ട് ആലിഷ കഴിഞ്ഞ ദിവസം നമ്മെ വിട്ട് പിരിഞ്ഞു.പത്തനാപുരം മാലൂർ അശോക് വില്ലയിലെ ആലിഷയ്ക്ക് 28 വയസായിരുന്നു. നാല് വയസുള്ള ഒരു കുഞ്ഞിനെയാണ് പിന്നിൽവെച്ച് അവർ യാത്രയായത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിൽ കഴിയുകയായിരുന്ന അവരാണ് ഇങ്ങനെ അപ്രതീക്ഷിതമായി വിടവാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *