March 23, 2026

ചിറ്റൂരിൽ കാണാതായ ഇരട്ട സഹോദരൻമാരെ മരിച്ച നിലയിൽ കണ്ടെത്തി

  • November 2, 2025
  • 0 min read
ചിറ്റൂരിൽ കാണാതായ ഇരട്ട സഹോദരൻമാരെ മരിച്ച നിലയിൽ കണ്ടെത്തി

ചിറ്റൂർ: 02 നവംബർ 2025ചിറ്റൂരിൽ ഇന്നലെ വൈകുന്നേരം മുതൽ കാണാതായിരുന്ന രണ്ടു കുട്ടികളെയും ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാവിന് സമീപം ചാമപറമ്പ് വാണിയത്തറ സ്വദേശിയായ കാശി വിശ്വനാഥന്റെ മക്കളായ രാമനും ലക്ഷ്മണനും (14) വീടിന് സമീപത്തെ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവരും ചിറ്റൂർ ബോയ്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്. ഇന്നലെ വൈകുന്നേരം 7 മണിയോടെ ഇവരെ കാണാതാവുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിൽ ഫലം കാണാതെ പോയതിനെ തുടർന്ന് ഇന്ന് രാവിലെ ലക്ഷ്മണന്റെ മൃതദേഹം വടക്കത്തറയിലെ ലങ്കേശ്വരൻ കുളത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ രാമന്റെ മൃതദേഹവും കണ്ടെത്തി.ഇവരുടെ ഇലക്ട്രിക് സ്കൂട്ടർ ഇന്ന് രാവിലെയാണ് കുളക്കരയിൽ നിൽക്കുന്നതായി കണ്ടെത്തിയത്. രാമന്റെ വസ്ത്രങ്ങൾ പടവിനരികിൽ കണ്ടതിനെ തുടർന്ന് കുളത്തിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.പോലീസ് പ്രാഥമികമായി കരുതുന്നത് കുട്ടികൾ മീൻ പിടിക്കാൻ കുളത്തിലിറങ്ങിയതാകാമെന്നാണ്. ഇരുവർക്കും നീന്തൽ അറിയില്ലെന്ന് കുടുംബം വ്യക്തമാക്കി.കുട്ടികളുടെ അച്ഛൻ കാശി വിശ്വനാഥൻ ചിറ്റൂർ അനിക്കോട് ജംഗ്ഷനിൽ ഉന്ത് വണ്ടിയിൽ എണ്ണക്കടികൾ വിൽക്കുന്നവരാണ്. ഇവർക്കൊരു സഹോദരി കൂടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *