May 15, 2026

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

  • November 2, 2025
  • 0 min read
കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ഒന്നര വയസ്സുകാരൻ ദാരുണമായി മരിച്ചു. ഊന്നുകൽ പന്നിക്കുഴി തൃക്കുന്നമുരുപ്പ് സതി വീട്ടില്‍ സാജൻ, സോഫി ദമ്പതികളുടെ ഏക മകനായ സായി ആണ് മരണപ്പെട്ടത്.സംഭവം വീട്ടിൽ കളിക്കുന്നതിനിടെയാണ് ഉണ്ടായത്. കപ്പലണ്ടി കഴിക്കുന്നതിനിടെ അത് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഞ്ഞിന് ശ്വാസതടസ്സമുണ്ടായി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വാർത്ത അറിഞ്ഞ നാട്ടുകാർ ദുഃഖത്തിൽ. ഏക മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ അവസ്ഥ ഹൃദയഭേദകമാണ്

Leave a Reply

Your email address will not be published. Required fields are marked *