February 5, 2026

നെടുങ്കണ്ടത്ത് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

  • November 1, 2025
  • 0 min read
നെടുങ്കണ്ടത്ത് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

നെടുങ്കണ്ടം: കുമളി–മൂന്നാർ സംസ്ഥാന പാതയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. പാമ്പാടുംപാറ വട്ടപ്പാറയ്ക്ക് സമീപമാണ് സംഭവം നടന്നത്. ഇന്ന് വൈകുന്നേരം നാല്‌രയോടെയായിരുന്നു അപകടം.വിനോദസഞ്ചാരികളുമായി എറണാകുളത്ത് നിന്ന് എത്തിയ ബസും എതിർദിശയിൽ വന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്. ഭാഗ്യവശാൽ ആര്ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. വാഹനങ്ങൾക്കു ചെറിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്.സംഭവസ്ഥലത്തെത്തിയ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി തുടർനടപടികൾ ആരംഭിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *