ക്ഷേമപെൻഷൻ കുടിശ്ശിക തീർക്കുന്നു: നവംബർ 20 മുതൽ 62 ലക്ഷം പേർക്കു 3600 രൂപ
തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശ്ശിക പൂർണമായും തീർപ്പാക്കുന്നതായി സർക്കാർ അറിയിച്ചു. അവശേഷിച്ചിരുന്ന ഒരു മാസത്തെ കുടിശ്ശികയും പുതുക്കിയ നിരക്കിലുള്ള 2000 രൂപ പെൻഷനുമടക്കം നവംബർ 20 മുതൽ സംസ്ഥാനത്തെ 62 ലക്ഷം ലാഭാർത്ഥികൾക്ക് 3600 രൂപ വീതം വിതരണം ആരംഭിക്കും.ഇതിനായി ധനകാര്യവകുപ്പ് 1864 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ നിരക്കിൽ പെൻഷൻ വിതരണം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ ക്ഷേമപെൻഷൻ പദ്ധതികൾക്ക് വലിയൊരു സാമ്പത്തിക ആശ്വാസമായിരിക്കും ഇത്




