പൊന്നാനി ഹാർബറിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി
പൊന്നാനി: പൊന്നാനി ഹാർബറിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. വലക്കെട്ടിന്മുകളിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യക്തിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.വിവരം ലഭിച്ചതിനെ തുടർന്ന് പൊന്നാനി പോലീസ് സ്ഥലത്തെത്തി. ഫിംഗർപ്രിന്റ് വിദഗ്ധരും സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റാനാണ് പോലീസ് ഒരുക്കം.സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുന്നു.

