ഇൻസ്റ്റഗ്രാം റീലിനെച്ചൊല്ലി തർക്കം; ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദനം
15ഓളം സഹപാഠികൾ ചേർന്ന് കുട്ടിയെ ആക്രമിച്ചതെന്നാണ് ആരോപണം.
മലപ്പുറം: ഇൻസ്റ്റഗ്രാം റീലിനെച്ചൊല്ലിയുണ്ടായ തർക്കം ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ ക്രൂരമർദനത്തിൽ കലാശിച്ചു. വളവന്നൂർ യത്തീംഖാന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹർഷിദ് ആണ് മർദനമേറ്റത്.റീലുകൾ പങ്കുവെച്ചതിനെ ചൊല്ലിയാണ് ഏകദേശം 15ഓളം സഹപാഠികൾ ചേർന്ന് കുട്ടിയെ ആക്രമിച്ചതെന്നാണ് ആരോപണം. “വയറിൽ കുത്തി, ചുമരിലേക്ക് തള്ളി, തല ഇടിച്ചു വീഴ്ത്തി, പിന്നീട് നിലത്ത് കിടന്ന മകനെ ചവിട്ടിയതുമാണ്,” എന്ന് കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.തലച്ചോറിൽ മൂന്നു ഇടങ്ങളിൽ രക്തം കട്ടപെട്ടതായി ഡോക്ടർമാർ അറിയിച്ചു. അവസ്ഥ വഷളായതിനെ തുടർന്ന് കുട്ടിയെ ഐസിയുവിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ്. അബോധാവസ്ഥയിലായ കുട്ടിയെ അധ്യാപകരും നാട്ടുകാരും ചേർന്ന് കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല
