May 15, 2026

കാർ തോട്ടിലേക്ക് മറിഞ്ഞ് യുവ ഡോക്ടർക്ക് ദാരുണാന്ത്യംവൈക്കം

  • October 31, 2025
  • 0 min read
കാർ തോട്ടിലേക്ക് മറിഞ്ഞ് യുവ ഡോക്ടർക്ക് ദാരുണാന്ത്യംവൈക്കം

വൈക്കം തോട്ടുവക്കത്തിന് സമീപം നടന്ന ദാരുണാപകടത്തിൽ കൊട്ടാരക്കര ചെങ്ങമനാട് സ്വദേശിയായ ഡോ. അമൽ സൂരജ് (33) മരണപ്പെട്ടു. ചെങ്ങമനാട് റാഫ് ആരോമ ഹോസ്പിറ്റലിലെ കോസ്മറ്റോളജി വിഭാഗത്തിലെ ഡോക്ടറായിരുന്നു മരിച്ച അമൽ സൂരജ്.സുഹൃത്തിനെ കാണാനായി കൊട്ടാരക്കരയിൽ നിന്ന് എറണാകുളത്തേക്ക് കാർ ഓടിച്ച് പോകുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവിങ് സമയത്ത് ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം.അമലിന്റെ കാർ റോഡരികിലുള്ള മരക്കുറ്റികൾ ഇടിച്ച് തെറിച്ചു തോട്ടുവക്കം കനാലിലേക്കാണ് വീണത്. അപകടം നടന്ന സ്ഥലത്തിന് സമീപത്ത് വീടുകളൊന്നും ഇല്ലായിരുന്നതിനാൽ സംഭവം രാത്രിയോടെ ആരും ശ്രദ്ധിച്ചില്ല. ഇന്ന് രാവിലെ നടക്കാനിറങ്ങിയവരാണ് കനാലിൽ കാർ കിടക്കുന്നത് കാണുകയും അധികാരികളെ അറിയിക്കുകയും ചെയ്തത്.പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *