November 7, 2025

ട്രയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോൺ പുറത്തേക്ക് വീണാൽ അപായ ചങ്ങല വലിക്കരുത് ; ആർപിഎഫ്

  • October 30, 2025
  • 1 min read
ട്രയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോൺ പുറത്തേക്ക് വീണാൽ അപായ ചങ്ങല വലിക്കരുത് ; ആർപിഎഫ്

യാത്രയ്ക്കിടെ കൈയിൽ നിന്നും ഫോൺ ട്രെയിനിന് പുറത്തേക്കു വീണു എന്നതിന്റെ പേരിൽ അനാവശ്യമായി അപായച്ചങ്ങല വലിച്ചു വണ്ടി നിർത്തുന്നത് ശിക്ഷാർഹമാണെന്ന് ആർപിഎഫ് വൃത്തങ്ങൾ വ്യക്തമാക്കി. ഓടുന്ന ട്രെയിനിൽ നിന്ന് മൊബൈൽ ഫോൺ പുറത്തേക്ക് തെറിച്ചു വീണാൽ ഉടൻതന്നെ അപായച്ചങ്ങല (Alarm Chain) വലിക്കരുതെന്ന് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിന്റെ പേരിൽ അപായച്ചങ്ങല വലിച്ചാൽ 1,000 രൂപ പിഴയോ, ഒരു വർഷം വരെ തടവോ, അല്ലെങ്കിൽ രണ്ടും കൂടിയ ശിക്ഷയോ ലഭിക്കാൻ സാധ്യതയുണ്ട്. യാത്രക്കാർ അശ്രദ്ധമായി ഫോൺ ഉപയോഗിക്കുമ്പോൾ പാളങ്ങളിലേക്ക് വീഴുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ആർപിഎഫിന്റെ ഈ നിർദ്ദേശം._എന്ത് ചെയ്യണം?_മൊബൈൽ ഫോൺ പുറത്തേക്ക് വീഴുകയാണെങ്കിൽ പരിഭ്രാന്തരാകാതെ, അത് വീണ സ്ഥലം കൃത്യമായി ശ്രദ്ധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം, ഉടൻതന്നെ റെയിൽവേ അധികൃതർ, റെയിൽവേ പൊലീസ്, അല്ലെങ്കിൽ റെയിൽവേ സംരക്ഷണ സേന എന്നിവരെ വിവരം അറിയിക്കുക.റെയിൽവേ ഹെൽപ് ലൈൻ: 139ആർപിഎഫ് ഹെൽപ് ലൈൻ: 182_വിവരം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ_* ട്രെയിൻ നമ്പർ* സീറ്റ് നമ്പർ* യാത്രക്കാരന്റെ തിരിച്ചറിയൽ രേഖ (ID) വിവരങ്ങൾപരാതി ലഭിച്ചാലുടൻ ആർപിഎഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും സാധനങ്ങൾ കണ്ടെത്തി യഥാർഥ ഉടമകൾക്ക് കൈമാറുകയും ചെയ്യുമെന്ന് അറിയിച്ചു._മോഷണം നടന്നാൽ_മൊബൈൽ ഫോൺ, സ്വർണാഭരണങ്ങൾ, പണം മുതലായവ മോഷ്ടിക്കപ്പെടുകയാണെങ്കിൽ, ട്രെയിൻ നിർത്തുന്നതിനായി അപായച്ചങ്ങല വലിക്കുന്നതിൽ തെറ്റില്ലെന്നും ആർപിഎഫ് അധികൃതർ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *