February 5, 2026

കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം :ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകിയെന്നറിയാതെ അച്ഛനായ സുഭാഷ് മരിച്ചു.

  • October 30, 2025
  • 0 min read
കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം :ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകിയെന്നറിയാതെ അച്ഛനായ സുഭാഷ് മരിച്ചു.

:കണ്ണൂർ പെരിങ്ങത്തൂർ വളഞ്ഞംപറമ്പത്ത് വീട്ടിൽ സുഭാഷ് (38) ആണ് മരിച്ചത്.പ്രസവ വേദനയുണ്ടായ ഭാര്യ ആരതിയെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അവരുടെ കാർ മറ്റൊരു കാറിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് സുഭാഷ് ഗുരുതരമായി പരിക്കേറ്റത്.സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുഭാഷ് ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു.അപകടത്തിൽ പരിക്കേറ്റ ആരതിയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കെ, ഞായറാഴ്ച പുലർച്ചെയാണ് ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നത്.പുതിയജീവിതം വരവേറ്റ ആ നിമിഷം പോലും അറിയാതെ യാത്രയായ സുഭാഷിന്റെ മരണം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിൽ ആഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *