പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭാര്യയെ വെട്ടിക്കൊന്നു: ഭർത്താവ് അറസ്റ്റിൽ
പാലക്കാട്:പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ കുഴൽമന്ദം കുളവൻമുക്ക് വെള്ളപ്പാറ സ്വദേശി ഇന്ദിരയെ (56) വെട്ടിക്കൊലപ്പെടുത്തിയത്.കുടുംബ തർക്കത്തിനിടെ വാസു ഭാര്യയെ ആക്രമിച്ചതായാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഇന്ദിര സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിച്ചു.മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കി. ആക്രമണത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങളാണെന്നാണു പൊലീസിൻ്റെ നിഗമനം. വാസുവിനെ കുഴൽമന്ദം പൊലീസ് കസ്റ്റഡിയിൽ എടുത്തു.




