അർത്തുങ്കലിൽ വള്ളത്തിൽ നിന്ന് കാലിടറി കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു
ആലപ്പുഴ: അർത്തുങ്കലിൽ മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് തെറിച്ച് കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചേർത്തല തെക്ക് തുമ്പോളിശ്ശേരി പോൾ ദേവസ്തി (55) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ വള്ളം ശക്തമായ തിരമാലകളിൽ പെട്ടതിനെ തുടർന്ന് തെറിച്ചു കടലിൽ വീഴുകയായിരുന്നു. ഇന്ന് പുലർച്ചെ അർത്തുങ്കൽ ആയിരം തൈ കടപ്പുറത്ത് നിന്നാണ് ഇദ്ദേഹം മത്സ്യബന്ധനത്തിന് പോയത്.




