വിവാഹം കഴിഞ്ഞിട്ട് ആറു മാസം; വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം
കോട്ടക്കൽ പുത്തനത്താണി ഇക്ബാൽനഗറിൽ നടന്ന വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. പുത്തനത്താണി – തിരുനാവായ റോഡിൽ ചന്ദനക്കാവിൽ ആണ് അപകടം ഉണ്ടായത്. ചേരുലാൽ സ്വദേശികളായ മുഹമ്മദ് റഹീസ്, ഭാര്യ റീഷാ മൻസൂർ (23) എന്നിവരാണ് മരിച്ചത്. ആറു മാസം മുമ്പ് ആയിരുന്നു ഇവരുടെ വിവാഹം.ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മയ്യിത്തുകൾ പുത്തനത്താണിയിലെ ആശുപത്രിയിൽ ആണുള്ളത്.**കൊണ്ടോട്ടി പെരുവള്ളൂർ ഹോമിയോ ഡിസ്‌പെൻസറിയിലെ ഫാർമസിസ്റ്റ് ആണ് മരണപ്പെട്ട റീഷ. നിയന്ത്രണം വിട്ട കാർ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ആണ് രക്ഷാപ്രവർത്തനം നടത്തിയത്.സംഭവ സമയത്ത് ചാറ്റൽ മഴ ഉണ്ടായിരുന്നു. നിയന്ത്രണം വിട്ടെത്തിയ കാർ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയും ഇവർ തെറിച്ചു വീഴുകയുമായിരുന്നു.കൽപകഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മയ്യിത്തുകൾ തുടർ നടപടികൾക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.




