കുന്നംകുളത്തിൻ്റെ സ്വന്തം കൊമ്പൻ, കൊണാർക്ക് കണ്ണൻ ചരിഞ്ഞു
കുന്നംകുളംകാരുടെ സ്വന്തം കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു. കുറെ നാളായി രോഗാവസ്ഥയിലായിരുന്ന കൊമ്പൻ ഇന്ന് രാവിലെയാണ് ചരിഞ്ഞത്. രാവിലെ എട്ട് മണിയോടെ തെക്കേപുറത്ത് ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിയുകയായിരുന്നു. കുന്നംകുളം സ്വദേശി കൊണാർക്ക് ബിനോയിയാണ് കണ്ണൻ്റെ ഉടമ.




