തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ചു: പൊള്ളലേറ്റ യുവാവ് മരിച്ചു
തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പടിയിൽ
വീട്ടു മുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. ചെനക്കലങ്ങാടി പൊറോളി അബ്ദു ള്ള ഖാൻ്റെ മകൻ ആദിൽ ആരിഫ് ഖാൻ ആണ് മരിച്ചത്.
കഴിഞ്ഞയാഴ്ച്ച അർ
ദ്ധരാത്രിയോടെ കാറിന് തീപിടിച്ച് കാറിനുള്ളിൽ അകപ്പെട്ട ആദിലിനെ രക്ഷപ്പെടുത്തി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വിദഗ്ധ ചികിൽസക്കായി ഡൽഹിയിലെ എയിംസിലേക്ക് കൊണ്ട് പോയിരുന്നെ
ങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.




