March 14, 2026

ആലപ്പുഴ സ്വദേശിയായ യുവാവിനെ മർദ്ദിച്ച് ലിംഗം മുറിച്ച് നഗ്നനാക്കി റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

  • October 27, 2025
  • 0 min read
ആലപ്പുഴ സ്വദേശിയായ യുവാവിനെ മർദ്ദിച്ച് ലിംഗം മുറിച്ച് നഗ്നനാക്കി റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ കൊടുങ്ങല്ലൂരിൽ യുവാവിന് നേരെ അതിക്രൂര ആക്രമണം. ആലപ്പുഴ തുറവൂർ സ്വദേശി സുദർശനന്റെ ജനനേന്ദ്രിയം മുറിക്കുകയും കാഴ്ച ശക്തി നഷ്ടപ്പെടുത്തുകയും ചെയ്തു. നഗ്നനാക്കി വഴിയിലുപേക്ഷിച്ച നിലയിൽ കഴിഞ്ഞ ദിവസമാണ് സുദർശനനെ കണ്ടെത്തിയത്. ആക്രമിച്ചത് ആരാണെന്ന് വ്യക്തമല്ല. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് സുദർശനൻ. ഗുരുതര പരിക്കാണ് ഏറ്റിരിക്കുന്നതെന്നും സുദർശനന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *